Connect with us

National

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

Published

|

Last Updated

ഗുവാഹതി: ആര്‍എസ്എസിന് എതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുവാഹതി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ച തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജന്‍ ബോറ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായത്.

പാവങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെ പേരിലാണ് തനിക്കെതിരെ ഈ കേസുകളെല്ലാം വരുന്നതെന്ന് രാഹുല്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ പത്തോ പതിനഞ്ചോ പേര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.