പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

Posted on: September 29, 2016 2:21 pm | Last updated: September 29, 2016 at 2:21 pm
SHARE

modiന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകല്‍ ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. സൈനിക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനാണ് യോഗം.

ബുധനാഴ്ച്ച രാത്രിയാണ് അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചത്. ഭീകരര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും ശക്തമായി ആഘാതമേല്‍പ്പിക്കാനായെന്ന് ഡിജിഎംഒ ലഫ്: ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.