സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് സംയമനം പാലിക്കുന്നതെന്ന് നവാസ് ഷരീഫ്

Posted on: September 29, 2016 1:30 pm | Last updated: September 29, 2016 at 7:59 pm

navas sharif

ഇസ്ലാമാബാദ്: പാക് അതിര്‍ത്തി കടന്ന് തീവ്രവാദി ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയെന്ന് ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ നിഷേധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യയുടെ സൈനിക നടപടിയെ അപലപിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു.

തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയായി കാണരുതെന്ന് നവാസ് ഷരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു.