സെപ്റ്റംബര്‍ 11 ബില്‍ നിയമമാകും; ഒബാമയുടെ വീറ്റോ കോണ്‍ഗ്രസ് തള്ളി

Posted on: September 29, 2016 11:55 am | Last updated: September 29, 2016 at 11:55 am
SHARE

obamaവാഷിംഗ്ടണ്‍: സൗദി അറേബ്യക്കെതിരായ സെപ്റ്റംബര്‍ 11 ബില്‍ നിയമമാകും. ബില്ലിനെതിരായ ഒബാമയുടെ വീറ്റോ യുഎസ് കോണ്‍ഗ്രസ് തള്ളിയതോടെയാണ് ബില്‍ നിയമമാകുന്നതിന് വഴി തുറന്നത്. ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍.

യുഎസ് കോണ്‍ഗ്രസും സെനറ്റും നേനരത്തെ ബില്‍ പാസാക്കിയിരുന്നു. ഇത് പ്രസിഡന്റ് ഒബാമ വീറ്റോ ഉപയോഗിച്ച് അസാധുവാക്കുകയായിരുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്. എന്നാല്‍ ഇതിനെയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടന്നിരിക്കുന്നത്.