പൂവാല ശല്യം; പോലീസ് നടപടി തുടങ്ങി

Posted on: September 29, 2016 10:01 am | Last updated: September 29, 2016 at 10:01 am
SHARE

മലപ്പറം: സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുമ്പില്‍ വിലസുന്ന പൂവാലന്‍മാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി തുടങ്ങി. ഇന്നലെ മലപ്പുറം എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ അപകടകരമായ വിധത്തിലും അശ്രദ്ധമായും അമിത വേഗതയില്‍ വാഹനമോടിച്ച് വിലസിയ പൂവാലന്‍മാരുടെ വാഹനങ്ങള്‍ മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
അതേ സമയം, പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരു ബുള്ളറ്റ് കഴിഞ്ഞയാഴ്ച മലപ്പുറത്തു നിന്നും മോഷണം പോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറം ഡി വൈ എസ് പി. പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടികൂടി നിയമ നടപടി സ്വീകരിച്ചത്. #ോസ്‌ക്വാഡില്‍ പോലീസ് ഇന്‍പെക്ടര്‍ പ്രേംജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുസ്തഫ, അബ്ദുല്ലത്വീഫ്, സജിത്ത്, അനൂഷ് എന്നിവരും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ശല്യക്കാര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും എല്ലാ സ്‌കൂളുകളുടെ പരിസരങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഡി വൈ എസ് പി. പി എം പ്രദീപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here