തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിക്കണം: സൂസന്‍ റൈസ്

Posted on: September 29, 2016 9:51 am | Last updated: September 29, 2016 at 2:44 pm
SHARE

susan-riceവാഷിംഗ്ടണ്‍: ഉറി ഭീകരാക്രമണത്തെ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ശക്തമായി അപലപിച്ചു. യുഎന്‍ നിരോധിച്ച തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സൂസന്‍ റൈസ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് അവര്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചത്.

തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം പാകിസ്താന്‍ തടയണമെന്നും ഇതിനായി പാക് സര്‍ക്കാര്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അവര്‍ അറിയിച്ചു. ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ റൈസ് ഓര്‍മ്മിപ്പിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസന്‍ റൈസ് പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here