ഭരിക്കാന്‍ ജനം തിരഞ്ഞെടുത്തവര്‍ ആ പണി ചെയ്യണം: കുഞ്ഞാലിക്കുട്ടി

Posted on: September 29, 2016 12:15 am | Last updated: September 29, 2016 at 12:04 am
SHARE

kunjalikkutty pkമലപ്പുറം: ഭരിക്കാന്‍ ജനം തിരഞ്ഞെടുത്തവര്‍ ആ പണി ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അക്രമത്തെക്കുറിച്ച് പറയുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. യൂത്ത് കോണ്‍ഗ്രസ് സമരത്തിന് യു ഡി എഫ് പിന്തുണയുണ്ട്. പാവപ്പെട്ട കുട്ടികളുടെ മെഡിക്കല്‍ വിദ്യാഭ്യാസ മോഹങ്ങള്‍ പാടെ തകര്‍ത്തതിന്റെ പ്രശ്‌നമാണ് സ്വാശ്രയരംഗത്തുള്ളത്. ഇത്രയും വലിയ ഫീസ് എങ്ങനെയാണ് കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുക. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here