പൂര്‍ണ ഗര്‍ഭിണിയെ സ്‌കാനിംഗ് റൂമില്‍ പീഡിപ്പിക്കാന്‍ ശ്രമം

Posted on: September 29, 2016 12:03 am | Last updated: September 29, 2016 at 12:03 am
SHARE

klm-peeedanam-isak-rapeകായംകുളം: പൂര്‍ണഗര്‍ഭിണിയായ യുവതിയെ സ്‌കാനിംഗ് റൂമിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം രമ്യാഡെയ്‌ലില്‍ ആന്റോ ഐസക്കി(57 )നെയാണ് കായംകുളം സി ഐ സദന്‍, എസ് ഐ. ഡി രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെ ഇയാളുടെ വീട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കായംകുളം താലൂക്കാശുപത്രിയിലെ സ്‌കാനിംഗ് മുറിക്കുള്ളില്‍ വെച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിടിയിലായ ആന്റ്റോ ഐസക്ക് ആശുപത്രി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നയാളാണ്. പ്രസവമുറിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ അറിയാനുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപണിക്കായാണ് ഇയാള്‍ ഇന്നലെ താലൂക്കാശുപത്രിയില്‍ എത്തിയത്. ലേബര്‍ റൂമില്‍ നിന്നും നഴ്‌സ് പുറത്ത് പോയ സമയത്തായിരുന്നു ഗര്‍ഭിണിയെ ഇയാള്‍ ഡോക്ടര്‍ എന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. ഈ സമയം ഡോക്ടറും മുറിയില്‍ എത്തിയിരുന്നില്ല. ഉടന്‍ തന്നെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു, പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത.് പ്രതിയെ കായംകുളം പോലീസ് ആശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യ പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here