അവതാരകയോട് മോശം പെരുമാറ്റം: ഡെപ്യൂട്ടി കമാന്റന്റിനെ സസ്‌പെന്റ് ചെയ്തു

Posted on: September 29, 2016 12:08 am | Last updated: September 28, 2016 at 11:38 pm
SHARE

തിരുവനന്തപുരം: കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സൈബര്‍ കൊക്കൂണ്‍ 2016’ സെമിനാറിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡെപ്യൂട്ടി കമാന്റന്റ് വിനയകുമാരന്‍ നായരെ സസ്‌പെന്റ് ചെയ്തു.
കൊല്ലം സിറ്റി പോലീസ് കമീഷണര്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിനയകുമാരന്‍ നായരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അന്വേഷണവിധേയമായി മാറ്റിനിര്‍ത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ആഗസ്റ്റ് 19, 20 തീയതികളില്‍ കൊല്ലത്തെ നക്ഷത്രഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here