Connect with us

International

ട്രംപ്-ഹിലരി സംവാദം കണ്ടത് 8.1 കോടി ആളുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: നവംബര്‍ ഒന്നിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും ആദ്യ ടെലിവിഷന്‍ സംവാദം തത്സമയം വീക്ഷിച്ചത് 8.1 കോടി ജനങ്ങള്‍. 12 ടി വി നെറ്റ് വര്‍ക്കുകളിലായി 8.1 കോടി ആളുകള്‍ പരിപാടി വീക്ഷിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷക്കണക്കിന് പേര്‍ സംവാദം ഓണ്‍ലൈനിലൂടെയും വീക്ഷിച്ചതിന് പുറമെയാണിത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ടെലിവിഷന്‍ സംവാദം ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതിന്റെ റെക്കോര്‍ഡും ഈ സംവാദം സ്വന്തമാക്കി. 1880ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജിമ്മി കാര്‍ട്ടറും റൊനാള്‍ഡ് റീഗനും നടത്തിയ സംവാദമായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ട സംവാദം. 2012ല്‍ മിറ്റ് റോംനിയും ബരാക് ഒബാമയും നടത്തിയ സംവാദം 67 മില്യണ്‍ പേര്‍ വീക്ഷിച്ചിരുന്നു.
എന്‍ ബി സി നെറ്റ്വ് വര്‍ക്കിലൂടെ 16.6 മില്യണ്‍ ആളുകളും എ ബി സി വഴി 12.46 മില്യണ്‍ പേരും സി ബി എസ് നെറ്റ് വര്‍ക്കിലൂടെ 5.25 പേരും സംവാദം വീക്ഷിച്ചു. എന്‍ ബി സി നൈറ്റ്‌ലി ന്യൂസിലെ അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. ഇത്‌കൊണ്ട് തന്നെ ഈ നെറ്റ് വര്‍ക്കിലൂടെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിപാടി കാണാന്‍ കാരണമായി. സംവാദം ഫേസ്ബുക്ക്, യൂ ട്യൂബ്, ട്വിറ്റര്‍, എന്നീ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആളുകള്‍ വീക്ഷിച്ചിരുന്നു. 90 മിനുറ്റ് നീണ്ടു നിന്ന സംവാദം കാണാന്‍ ന്യൂയോര്‍ക്കിലെ ഹോഫ്സ്റ്റ യൂനിവേഴ്‌സിറ്റിയില്‍ എത്തിയവരുടെ കണക്കിലൂം റെക്കോര്‍ഡുണ്ട്.

Latest