Connect with us

Kerala

കാടിറങ്ങുന്ന വന്യജീവികളെക്കുറിച്ച് വിവരം അറിയിക്കാന്‍ എസ് എം എസ് സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: പ്രശ്‌ന ബാധിത മേഖലകളില്‍ കാട്ടില്‍ നിന്ന് പുറത്തുവരുന്ന വന്യജീവികളെ കുറിച്ച് വിവരം ലഭിച്ചയുടന്‍ എസ് എം എസ് മുഖേന പ്രദേശ വാസികളെ അറിയിക്കാനും ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം നല്‍കാനുമായി ഏര്‍ലി വാണിംഗ് എസ് എം എസ് അലര്‍ട്ട് സംവിധാനം വയനാട് മൂന്നാര്‍ മേഖലകളില്‍ നടപ്പിലാക്കിയതായി മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. ഇത് വിജയകരമായി കണ്ടതിനാല്‍ മറ്റിടങ്ങളിലും നടപ്പിലാക്കുന്നതും ആലോചിക്കുമെന്നും എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എന്നിവരെ അറിയിച്ചു. വന്യജീവികള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കുണ്ടാകുന്ന കാര്‍ഷിക നാശനഷ്ടങ്ങള്‍ തടയുന്നതിനും വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കുമെന്ന് പി കെ ശശിയെ മന്ത്രി കെ രാജു അറിയിച്ചു. വന്യജീവികള്‍ വനത്തിന് പുറത്തേക്ക് വരാതിരിക്കാന്‍ വനത്തിനുള്ളില്‍ മഴക്കുഴികളും കുളങ്ങളും നിര്‍മ്മിക്കുമെന്ന് ഡോ. എന്‍ ജയരാജന് മറുപടി നല്‍കി. കൃഷിനാശം വരുത്തുന്ന കുരങ്ങുകളെ വന്ധീകരിക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. കുരങ്ങുകളുടെ ടീം ലീഡറെ പിടിച്ച് ഉള്‍വനത്തിലെത്തിക്കാനാണ് തീരുമാനം. ലീഡറെ തിരിച്ചറിയാന്‍ ആദിവാസികള്‍ക്ക് കഴിയുമെന്നും ചിറ്റയം ഗോപകുമാറിന് മറുപടി നല്‍കി. സൗരോര്‍ജ്ജ കമ്പിവേലി ആനപ്രതിരോധ കിടങ്ങ്, പ്രതിരോധ മതില്‍, ഫെന്‍സിങ് എന്നിവ നിര്‍മ്മിച്ച് വന്യജീവി ആക്രമണം തടയുന്നുണ്ട്. കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ 2013 മാര്‍ച്ച് 19ന് ഇറക്കിയ ഉത്തരവ് 2016ന് കാലാവധി അവസാനിച്ചു. ഉത്തരവിലെ വ്യവസ്ഥകള്‍ ഇളവു ചെയ്യാനും പുതുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇ എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍ എന്നിവര്‍ക്ക് മറുപടി നല്‍കി.

Latest