പൗരന്മാര്‍ നികുതി നിയമങ്ങള്‍ പാലിക്കണം: മര്‍കസ് വ്യാപാരി സമ്മേളനം

Posted on: September 28, 2016 11:59 pm | Last updated: September 28, 2016 at 11:59 pm
SHARE

കാരന്തൂര്‍: സാമ്പത്തിക ഇടപാടുകളില്‍ സുതാര്യവും വിശുദ്ധവുമായ വഴികള്‍ സ്വീകരിച്ച് സമൂഹത്തിന്റെ മുന്നേറ്റത്തില്‍ മാതൃകാപരമായ പങ്കുവഹിക്കുന്നവരാകണം വ്യാപാരികള്‍ എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍ച്ചന്റ്‌സ് ചേംബര്‍ ഇന്റര്‍നാഷനല്‍ മര്‍കസില്‍ സംഘടിപ്പിച്ച വ്യാപാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവത്തായ ജീവിതത്തിലൂടെ നശ്വരവും അനശ്വരവുമായ വിജയം നേടിയ അനേകം കച്ചവടക്കാരെ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ചരിത്രാതീത കാലം മുതല്‍ തുടങ്ങിയ അറബികളും കേരളീയരും തമ്മിലുള്ള ബന്ധം സൗഹൃദപരവും സമാധാനപൂര്‍ണവുമായ കച്ചവടത്തിലൂടെയാണ് പുഷ്ടിപ്പെട്ടത്. ആ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് വെളിച്ചം സ്വീകരിച്ച് സാമ്പത്തിക രംഗത്തെ സജീവമാക്കാനും മതപരവും ധാര്‍മികവുമായ വഴിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും വ്യാപാരികള്‍ സന്നദ്ധമാകണമെന്നും കാന്തപുരം പറഞ്ഞു.
രാജ്യത്തുള്ള നിയമങ്ങള്‍ പാലിക്കുന്ന പൗരന്റെ ഭരണകൂടത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് നിയമം അനുശാസിക്കലും നികുതികള്‍ ഒടുക്കലും, ഗവണ്‍മെന്റ് നിശ്ചയിക്കുന്ന എല്ലാ നികുതികളും സത്യസന്ധമായും സമയ ബന്ധിതവുമായും അടക്കുവാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ വ്യാപാരി വ്യവസായി സംരഭകരെ അനാവശ്യമായി ദ്രോഹിക്കുന്ന നിയമ നടപടികളില്‍ നിന്ന് ഗവണ്‍മെന്റും ഉദ്യോഗസ്ഥരും പിന്മാറണമെന്ന പ്രമേയം സമ്മേളനം പാസ്സാക്കി. കെ കെ അഹ്മദദ്കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ഥന നടത്തി. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. ഇ വി അബ്ദുര്‍റഹ്മാന്‍, തൗഫീഖ് ഹാറൂണ്‍, മന്‍സൂര്‍ ഹാറൂണ്‍, ആസിഫ് അബ്ദുല്‍ മാജിദ് സകരിയ്യ, ഫൗസീര്‍ ഓജിന്‍, ജലീല്‍ കല്ലേരി, അബ്ദുല്‍ ഗഫൂര്‍, അപ്പോളോ മൂസ ഹാജി, ടി കെ അതിയ്യത് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here