പഞ്ചാബില്‍ നൂറ് വയസ്സുകാരിയെ ബലാത്സഗം ചെയ്തു കൊന്നു

Posted on: September 28, 2016 11:34 pm | Last updated: September 28, 2016 at 11:34 pm
SHARE

ചണ്ഡീഗഡ്: പഞ്ചാബില്‍ നൂറ് വയസ്സുകാരി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പട്യാല ജില്ലയിലാണ് സംഭവം. അക്രമികള്‍ വൃദ്ധയെ വീടിനടുത്തുള്ള പാടത്ത് വെച്ച് പീഡിപ്പിച്ചതിന് ശേഷം കൊല്ലപ്പെടുത്തുകയായിരുന്നു. അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിനും പീഡനത്തിനും പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വൃദ്ധ വീടിന് പുറത്താണ് കിടന്നുറങ്ങിയരുന്നത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ പീഡനത്തിരയായതായി ചെറുമകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ധ നഗ്നമായിട്ട് കണ്ട ഇവരുടെ മൃതദേഹത്തില്‍ രക്ത പാടുകളുമുണ്ടായിരുന്നു. ലഹരിക്ക് അടിമപ്പെട്ട ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വൃദ്ധയെ പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് മുമ്പ് മരംകൊണ്ടുള്ള വസ്തു ഉപയോഗിച്ച് അടിച്ചതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പീഡനം നടന്നതിന് ശേഷം വൃദ്ധയെ അവര്‍ കിടന്ന കട്ടിലില്‍ തന്നെ തിരികെ കിടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here