കാലടിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് ഗുരുതര പരിക്ക്

Posted on: September 28, 2016 11:15 pm | Last updated: September 28, 2016 at 11:15 pm
SHARE

കൊച്ചി: കാലടിയില്‍ മഞ്ഞപ്രയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് വെട്ടേറ്റു. അജീഷ് എന്ന യുവാവിനാണു വെട്ടേറ്റത്. വൈകിട്ട് എട്ടുമണിയോടെയാണ് ഇയാള്‍ക്കുനേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് അയ്യമ്പുഴ സ്വദേശി ടോമിയെ പോലീസ് അറസ്റ്റ്‌ചെയതു. അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ ഒന്നിലധികം കേസുകളിലെ പ്രതികളെന്നും പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്തിടെ ഗുണ്ടാ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസമുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ സനല്‍ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണ സംഘത്തില്‍ അജേഷുമുണ്ടായതായി ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here