Connect with us

Kerala

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ സി മുഹസിന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ സി. മുഹസിന്‍ അന്തരിച്ചു. വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1989ല്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറായ മുഹസിന്‍ ജനതാദള്‍ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു.

ഡോ. രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ മുഹസിന്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി)യിലൂടെ രാഷ്ട്രീയരംഗത്തെത്തി. സോഷ്യലിസ്റ്റ് ലയനത്തോടെ രൂപീകൃതമായ പാര്‍ട്ടിയുടെ കോഴിക്കോട് സിറ്റി കമ്മിറ്റി അംഗമായി. 1977ല്‍ ജയപ്രകാശ് നാരായണന്റെ ആഹ്വാനമനുസരിച്ച് ഇന്ത്യയിലെ അഞ്ച് പ്രധാന രാഷ്ട്രീയകക്ഷികള്‍ ലയിച്ച് ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി. ജനതാദള്‍ രൂപീകരണത്തോടെ കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ജനതാദള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മേയറായ രാജ്യത്തെ ആദ്യ വ്യക്തിയാണ് മുഹസിന്‍.