സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ വഴി നടപ്പാക്കും

Posted on: September 28, 2016 8:23 pm | Last updated: September 28, 2016 at 8:23 pm
SHARE

dubai schoolതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുളള ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, വൈഫൈ, മൈക്ക്‌സെറ്റ് എന്നിവ വാങ്ങുന്നതിന് എം.എല്‍.എ. ഫണ്ടില്‍നിന്നും തുക വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………

LEAVE A REPLY

Please enter your comment!
Please enter your name here