ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Posted on: September 28, 2016 6:12 pm | Last updated: September 29, 2016 at 12:05 am
SHARE

ramesh chennithala

കോഴിക്കോട്: യു ഡി എഫ് നടത്തിയ ഹര്‍ത്താല്‍ അടിയന്തരവും അനിവാര്യവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമുള്ള പ്രതിഷേധമെന്ന നിലയിലാണ് യു.ഡി.എഫ് ഹര്‍ത്താലിനെ നോക്കിക്കാണുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രഖ്യാപിക്കാനുള്ളതാണ് ഹര്‍ത്താല്‍ എന്നതില്‍ ഉറച്ചു നില്‍ക്കുന്നു. യു.ഡി.എഫ് ഭരണത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കുന്നതിന് ഇടതുപക്ഷം നിയമസഭയില്‍ സഹകരിച്ചില്ല. ബില്‍ പാസാക്കാന്‍ അന്ന് ഇടതുപക്ഷം സഹകരിച്ചിരുന്നെങ്കില്‍ ഈ ഹര്‍ത്താല്‍ നടക്കില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….