കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി

Posted on: September 28, 2016 4:18 pm | Last updated: September 28, 2016 at 7:45 pm
SHARE

italian marineന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ തന്നെ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ അധികാരം സംബന്ധിച്ച തര്‍ക്കം തീരുമാനമാകുന്നത് വരെ ഇറ്റലിയില്‍ തുടരാനാണ് ഇറ്റാലിയന്‍ നാവികനായ മാസിമിലാനോ ലാറ്റോറെക്ക് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളകളില്‍ കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

നാവികന് ഇറ്റലിയില്‍ തുടരാനുള്ള അപേക്ഷയില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് ചൊവ്വാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കടല്‍ക്കൊലക്കേസ് വിചാരണ നടത്താനുള്ള അവകാശം എത് രാജ്യത്തെ കോടതിക്കാണെന്ന കേസ് ഇന്റര്‍ നാഷണല്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here