സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയിലെന്ന് കെ സുധാകരന്‍

Posted on: September 28, 2016 2:12 pm | Last updated: September 28, 2016 at 2:12 pm
SHARE

KSUDHAKARANകണ്ണൂര്‍: നിയമസഭയില്‍ സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തടവറയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകന്‍. നിയമസഭയില്‍ സ്പീക്കറുടെ മനസും പ്രവൃത്തിയും സ്വതന്ത്രമായിരിക്കണം. എന്നാല്‍ സ്പീക്കര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം അദ്ദേഹം മുഖ്യമന്ത്രിയുടെ തടവറയിലാണെന്ന് സുധാകരന്‍ ആരോപിച്ചു.

സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ചെരുപ്പെറിഞ്ഞ പിണറായി വിജയന് ഗുണ്ടാ നേതാവിന്റെ മുഖവും ഭാഷയുമാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here