മുംബൈ: ഇന്ത്യയിലെ പാക് കലാകാരന്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ ബോളിവുഡ് താരം കരണ്‍ ജോഹറിനും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണി. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കിലില്‍ പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിര്‍മാണ്‍ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടര്‍ന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും എംഎന്‍എസ് നേതാക്കള്‍ വ്യക്തമാക്കി.