ഇന്ത്യയില്‍ കൂടുതല്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകളുമായി ഗൂഗിള്‍

Posted on: September 28, 2016 12:13 pm | Last updated: September 28, 2016 at 12:13 pm

google-public-wifi-google-stationന്യൂഡല്‍ഹി: ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലാണ് വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുക.

കൂടുതല്‍ ആളുകളെ ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ക്കുന്നതിനാണ് കമ്പനിയുടെ പുതിയ നീക്കം. നിലവില്‍ രാജ്യത്ത് 53 റെയില്‍വേ സ്റ്റേഷനുകളിലാണ് ഗൂഗിള്‍ വൈഫൈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് അത് നൂറില്‍ എത്തിക്കാനാണ് ശ്രമമെന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.