ഹര്‍ത്താലിനിടെ മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തടഞ്ഞു

Posted on: September 28, 2016 11:44 am | Last updated: September 28, 2016 at 11:50 am
SHARE

thomas isaacതിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താലിനിടെ മന്ത്രി തോമസ് ഐസക്കിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. ബേക്കറി ജംഗ്ഷനിലാണ് സംഭവം. മന്ത്രിയുടെ കാര്‍ വരുന്നതുകണ്ട പ്രവര്‍ത്തകര്‍ ഓടിയെത്തി തടയുകയായിരുന്നു. തക്കസമയത്ത് പോലീസ് ഇടപെട്ട് വാഹനം വഴിതിരിച്ചുവിട്ടു.

സ്വാശ്രയ പ്രശ്‌നത്തില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിന്‍കരയിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ഡിപ്പോയില്‍ നിന്ന് സര്‍വീസ് പുറപ്പെടുന്ന ബസുകളാണ് സമരക്കാര്‍ തടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here