അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് വിഎം സുധീരന്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍ മാന്യതയുള്ളവര്‍ പറയാത്തതാണ്. പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഏകാധിപതികളെ കേരളം പൊറുപ്പിക്കില്ലെന്നും സുധീരന്‍
Posted on: September 28, 2016 10:24 am | Last updated: September 28, 2016 at 11:45 am

sudheeran-jpg-image-485-345കോഴിക്കോട്: അധികാര ലഹരി തലക്ക്പിടിച്ച് മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍ മാന്യതയുള്ളവര്‍ പറയാത്തതാണ്. പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഏകാധിപതികളെ കേരളം പൊറുപ്പിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

ഒരു മുഖ്യമന്ത്രിയും ഇതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരെ ഈ വിധം അപമാനിച്ചിട്ടില്ല. കാട്ടാള മനോഭാവമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അവസര വാദികള്‍ മുഖ്യമന്ത്രിയെ വഴി തെറ്റിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.