Connect with us

Kerala

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി; കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തെ പോലീസ് നേരിട്ടതിനെതിരെ തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നഗരത്തില്‍ ഹര്‍ത്താല്‍ ഭാഗീകമാണ്. കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ബേക്കറി ജംഗ്ഷനില്‍ മന്ത്രി തോമസ് ഐസക്കിന്റെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി ഹര്‍ത്താല്‍ അനുകൂലികളെ നീക്കി വാഹനം വഴി തിരിച്ചുവിട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്ലൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ നാലിലേക്ക് മാറ്റിയിട്ടുണ്ട്.

---- facebook comment plugin here -----

Latest