Connect with us

Kerala

കരിങ്കൊടി കാണിച്ചത് ചാനലുകള്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: തനിക്കെതിരെ കരിങ്കൊടി കാണിച്ചത് ചാനലുകള്‍ വാടകക്ക് എടുത്തവര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. നിയമസഭയില്‍ നടത്തിയ ഈ അഭിപ്രായ പ്രകടനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇൗ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ മുമ്പും ഇത്തരം പണികള്‍ ചെയ്തിട്ടുണ്ടെന്നും മുമ്പ് ആളെ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ച കഥ ഓര്‍മയില്ലേ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിങ്കൊടി കാണിക്കേണ്ടപ്പോള്‍ അത് ചെയ്യാന്‍ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest