ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു

Posted on: September 27, 2016 3:06 pm | Last updated: September 27, 2016 at 3:06 pm
SHARE

ദുബൈ: യു എ ഇയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ജെറ്റ് എയര്‍വേയ്‌സ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. ഇതിന്റെ ബുക്കിംഗ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്ന് വരെയാണ് അവസരം. ഇതിലൂടെ ഒക്‌ടോബര്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെ യാത്ര ചെയ്യാനാകും. ജെറ്റ് എയര്‍വേയ്‌സിന്റെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമെ കമ്പനിയുടെ പങ്കാളികളായ ഇത്തിഹാദ് എയര്‍വേയ്‌സുമായി ബന്ധിപ്പിക്കുന്ന ജെറ്റ് എയര്‍വേയ്‌സിലും പ്രത്യേക നിരക്കില്‍ യാത്ര ചെയ്യാനാകും. ടിക്കറ്റ് നിരക്കില്‍ 39 ശതമാനം വരെയാണ് ഇളവ് ഏര്‍പെടുത്തിയിരിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മുംബൈ, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെഗളൂരു, ലക്‌നൗ, മാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക നിരക്കില്‍ യാത്ര ചെയ്യാനാവുക.