Connect with us

Gulf

ഐ.സി.എഫ്. ആരോഗ്യബോധവത്ക്കരണ സെമിനാര്‍

Published

|

Last Updated

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായിആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 7 വെള്ളിവൈകുന്നേരം 5 മണിക്ക് അബ്ബാസിയ പാക്കിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ “പ്രവാസിയുംആരോഗ്യചിന്തകളും”, “വ്യായാമവുംരോഗ പ്രതിരോധവും”, “പ്രഥമശുഷ്രൂഷാ പരിശീലനം” എന്നീ സെഷനുകളിലായി ആരോഗ്യരംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ പഠന പരിശീലന പരിപാടികള്‍ നടക്കും.
പ്രവാസിസമൂഹം നേരിടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളുംരോഗ സാധ്യതകളും, രോഗംവന്ന്ചികിത്സിക്കുന്നതിനു പകരംരോഗംവരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുംഎന്തൊക്കെയെന്ന് മനസ്സിലാക്കാനും, അതനുസരിച്ച്ജീവിതംചിട്ടപ്പെടുത്താനും പ്രാപ്തരാക്കുക എന്നതാണ് പരിപാടികൊണ്ട്‌ലക്ഷ്യമാക്കുന്നത്.
ഡോ. അമീര്‍അഹ്മദ്, ഡോ. മുഹമ്മദ് ശുക്കൂര്‍ (കാര്‍ഡിയോളജി – സബാഹ്‌ഹോസ്പിറ്റല്‍), നിഹാസ്‌വയലില്‍ (അമീരിഹോസ്പിറ്റല്‍), മുഹമ്മദ് അബ്ദുസ്സത്താര്‍ തുടങ്ങിയ പ്രമുഖഡോക്ടര്‍മാരുംആരോഗ്യവിദഗ്ധരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.