തെരുവിലെ ഭാഷ മുഖ്യമന്ത്രി സഭയില്‍ ഉപയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

Posted on: September 27, 2016 12:19 pm | Last updated: September 27, 2016 at 6:04 pm
SHARE

ramesh chennithalaതിരുവനന്തപുരം: നിയമസഭ പാര്‍ട്ടി ഓഫീസല്ലെന്നും തെരുവിലെ ഭാഷ മുഖ്യമന്ത്രി സഭയില്‍ ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെയാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്.

നിരവധി മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. നിയമസഭക്ക് ഒരു അന്തസുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗാലറികളിലെ ചാനലുകളെയും ക്യാമറകളെയും വാടകക്കെടുത്താണ് പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. ക്യാമറകള്‍ പോയപ്പോള്‍ പ്ലക്കാര്‍ഡും പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here