പൊതു വിദ്യാലയങ്ങളുടെ പുരോഗതിക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം

Posted on: September 27, 2016 11:50 am | Last updated: September 27, 2016 at 11:50 am

കൂറ്റനാട് : പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കി പുരോഗതിയിലെത്തിക്കുന്നതിന് പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു. ചെമ്പലങ്ങാട് എസ് വി എ എല്‍ പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍വ്വ കാല സ്മരണകളിലെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവെച്ച മധുരിക്കുന്ന ഓര്‍മ്മ വെക്കാന്‍ പൂര്‍വ്വ വിദ്യാര്‍ഥികളോടൊപ്പം പൂര്‍വ്വ കാല അധ്യാപകരും ഒത്തു ചേര്‍ന്നു. പൂര്‍വ്വകാല അധ്യാപകരേയും, നിലവിലെ അധ്യാപകരേയും, ഉന്നത വിജയം കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും പൊന്നാട അണിയിച്ച് ആധരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി ശാന്തകുമാരി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദിര ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ സജിത വിനോദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത്, വി പി ജയനാരായണന്‍, ടി കെ ചേക്കുട്ടി, ദാസ് പടിക്കല്‍, കെ രാധാമണി, കെകെ സുലൈമാന്‍, ടിയു മുസ്ഥഫ തുടങ്ങിയവര്‍ സംസാരിച്ചു. ടി കെ നിഷാദ് സ്വാഗതവും, ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.