15 കാരിയെ പീഡിപ്പിച്ച അര്‍ധ സഹോദരന്‍ അറസ്റ്റില്‍

Posted on: September 27, 2016 11:04 am | Last updated: September 27, 2016 at 11:04 am

തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പിഡിപ്പിച്ച കേസില്‍ അര്‍ധസഹോദരന്‍ അറസ്റ്റില്‍. നെടുങ്കണ്ടം കോമ്പയാര്‍ പൊന്നാംകാണി സ്വര്‍ണ്ണക്കുഴിയില്‍ താമസക്കാരനായ കുമാറി(26)നെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത്. പിതാവിന്റെ ആദ്യ ഭാര്യയിലുണ്ടായ മൂന്ന് മക്കളില്‍ ഇളയവനാണ് പ്രതി. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് രണ്ടാം വിവാഹത്തില്‍ ഉണ്ടായ മൂന്ന് മക്കളില്‍ രണ്ടാമത്തെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്. ഈ കുടുംബത്തിലെ ആര്‍ക്കും തന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ല. വണ്ടിയെത്തുന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററിലധികം കാട്ടിലൂടെ സഞ്ചരിച്ച് വേണം ഇവരുടെ താമസ സ്ഥലത്ത് എത്താന്‍.