പി എസ് സിക്ക് റിപോര്‍ട്ട് ചെയ്തത് 9,708 ഒഴിവുകള്‍

Posted on: September 27, 2016 10:22 am | Last updated: September 27, 2016 at 10:22 am

pscതിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഓഗസ്റ്റ് 31 വരെ ആകെ 9708 ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴില്‍പ്പരമായ കഴിവും വര്‍ധിപ്പിക്കുന്നതിനായി പുതിയ പരിശീലന നയം രൂപവത്കരിക്കുമെന്ന് ഡി കെ മുരളിയെ മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 16 മന്ത്രിസഭായോഗങ്ങളിലായി 290 ഇനങ്ങള്‍ പരിഗണനക്കു വന്നതില്‍ 282 എണ്ണത്തില്‍ തീരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതില്‍ 268 എണ്ണം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 290 ല്‍ മൂന്നെണ്ണം മാറ്റിവയ്ക്കുകയും മൂന്നെണ്ണം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരെണ്ണം അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മറ്റൊരെണ്ണത്തിലെ തീരുമാനം ഉത്തരവായി പുറപ്പെടുവിക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി മുഖ്യമന്ത്രി പി ബി അബുദുര്‍റസാഖി നെ അറിയിച്ചു.