Connect with us

Kerala

ഓപ്പണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് പരിശോധിക്കും: വിദ്യാഭ്യാസമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കേരളത്തില്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ടി വി രാജേഷിന്റെ സബ്മിഷന് മറുപടിയായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമായ സര്‍ക്കാര്‍ കോളജുകളിലെ ബിരുദവിഭാഗത്തില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എം സ്വരാജിന്റെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി.
സര്‍ക്കാരിന് അധികബാധ്യതയുണ്ടാവാതെ സര്‍വകലാശാലകളുടെ അനുമതിയോടെയാണ് കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ലബോറട്ടി സൗകര്യം ഉള്‍പ്പടെയുള്ള ഭൗതികസാഹചര്യങ്ങളില്ലാത്ത കോളജുകളില്‍ കൂടുതല്‍ സീറ്റുനല്‍കാന്‍ നിര്‍വാഹമില്ല. അടിസ്ഥാനസൗകര്യമുണ്ടായിട്ടും ഏതെങ്കിലും കോളജുകളില്‍ തീരുമാനം നടപ്പാക്കിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൊകേരി സര്‍ക്കാര്‍ കോളജില്‍ ബിഎ മലയാളം, ബിഎസ്‌സി കെമിസ്ട്രി, എംകോം എന്നീ കോഴ്‌സുകള്‍ അനുവദിക്കുമെന്ന് പാറയ്ക്കല്‍ അബ്്ദുല്ലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. കോളജില്‍ സയന്‍സ് ഉപരിപഠനത്തിന് ലബോറട്ടറി അടക്കമുള്ള മതിയായ സൗകര്യമില്ലാത്തതിനാല്‍ സയന്‍സ് കോഴ്‌സുകള്‍ അനുവദിക്കാനാവില്ല.
സര്‍ക്കാരിന് അധികബാധ്യതയുണ്ടാവാത്ത തരത്തിലായിരിക്കും പുതിയ കോഴ്‌സുകള്‍ അനുവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest