Connect with us

Kerala

ചുവന്ന മഷി കുപ്പിയെ ചൊല്ലി വിവാദം

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ചുള്ള കെ എസ് യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് കഴിഞ്ഞപ്പോള്‍ റോഡില്‍ കണ്ട ചുവന്ന മഷി കുപ്പിയെ ചൊല്ലി വിവാദം. സമരത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ ദേഹത്ത് പുരട്ടാന്‍ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മഷിയാണെന്നാണ് ആക്ഷേപം. പോലീസുമായുള്ള സംഘര്‍ഷത്തിനിടെ മഷിക്കുപ്പികള്‍ റോഡില്‍ വീഴുകയായിരുന്നുവത്രെ.
എന്നാല്‍ മഷി കൊണ്ടുവന്നത് സ്വാശ്രയ വിഷയത്തില്‍ തന്നെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ എം എസ് എഫുകാരാണെന്നാണ് കെ എസ് യു പക്ഷം. എം എസ് എഫുകാര്‍ വിരലില്‍ മുക്കി ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ കൊണ്ടുവന്ന മഷിയാണെന്നാണ് ഇവരുടെ വാദം.
എം എസ് എഫുകാര്‍ക്ക് ക്യാന്‍വാസ് ഉപയോഗിച്ചുള്ള പരിപാടി ഉണ്ടായിരുന്നെങ്കിലും മഷി കണ്ടെടുത്തത് കെ എസ് യു സമരം നടന്ന സ്ഥലത്ത് നിന്നായിരുന്നു. സംഗതി എന്തായാലും സമരം കഴിഞ്ഞ ശേഷം കുപ്പിയില്‍ നിറച്ചിരുന്ന മഷി പരസ്പരം കുടഞ്ഞ ശേഷമാണ് രംഗമൊഴിഞ്ഞത്. മഷികുപ്പി ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

Latest