ഖത്വര്‍ എയര്‍വേയ്‌സിന് മികച്ച വിമാന കമ്പനിക്കുള്ള അവാര്‍ഡ്‌

Posted on: September 26, 2016 10:38 pm | Last updated: September 26, 2016 at 10:38 pm
SHARE
ബിസിനസ് ട്രാവലര്‍ അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സ് നോര്‍ത്ത് ഏഷ്യ വൈസ് പ്രസിഡന്റ് പോള്‍ ജോഹന്നസ് ഹോംഗ്‌കോംഗ് ഒളിംപ്യന്‍ യ്‌വിത്തി കോംഗില്‍ നിന്ന് ഏറ്റുവാങ്ങുന്നു
ബിസിനസ് ട്രാവലര്‍ അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സ് നോര്‍ത്ത് ഏഷ്യ വൈസ് പ്രസിഡന്റ് പോള്‍ ജോഹന്നസ് ഹോംഗ്‌കോംഗ് ഒളിംപ്യന്‍ യ്‌വിത്തി കോംഗില്‍ നിന്ന് ഏറ്റുവാങ്ങുന്നു

ദോഹ: ഹോംഗ്‌കോംഗില്‍ നടന്ന ബിസിനസ് ട്രാവലര്‍ ഏഷ്യ- പസിഫിക് അവാര്‍ഡ്‌സ് 2016ല്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ മികച്ച വിമാന കമ്പനിക്കുള്ള അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സിന്. തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷമാണ് ഖത്വര്‍ എയര്‍വേയ്‌സ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്.
ഏഴാം വര്‍ഷവും ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. തുടര്‍ന്നുവരുന്ന സഹകരണത്തിലും വോട്ട് നല്‍കിയതിലും യാത്രക്കാരോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ തൃപ്തിയും അനുഭവവും അടയാളപ്പെടുത്തുന്നതാണ് ഈ അവാര്‍ഡ്. ഈയടുത്ത് കോണ്ടി നാസ്റ്റ് ട്രാവലര്‍ വായനക്കാര്‍ തിരഞ്ഞെടുക്കുന്ന ബെസ്റ്റ് ഓഫ് ബിസിനസ് അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സിന് ലഭിച്ചിരുന്നു. കൃത്യസമയം പാലിച്ചുള്ള സേവനത്തിന് എയര്‍ഹെല്‍പ്പിന്റെ ആഗോളതലത്തിലുള്ള ഒന്നാം റാങ്ക്, ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച്, സ്‌കൈട്രാക്‌സ് 2016 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ് അവാര്‍ഡ് എന്നിവയും ഈയടുത്ത് ഖത്വര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഹോംഗ്‌കോംഗ് ഒളിംപ്യന്‍ യ്‌വിത്തി കോംഗില്‍ നിന്ന് ഖത്വര്‍ എയര്‍വേയ്‌സ് നോര്‍ത്ത് ഏഷ്യ വൈസ് പ്രസിഡന്റ് പോള്‍ ജോഹന്നസ് അവാര്‍ഡ് ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here