Gulf
ഫെയ്‌സ്ബുക്കില്‍ യുവതിയുടെ ഫോട്ടോ; അറബ് വംശജന് പിഴ
ഷാര്‍ജ: ഫെയ്‌സ്ബുക്കില്‍ യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് രണ്ടര ലക്ഷത്തോളം രൂപ പിഴ.
ഷാര്‍ജ കോടതിയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിന് പിഴ വിധിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി 30കാരനായ യുവാവിനെ പരിചയപ്പെടുന്നത്.
പരിചയം വളര്‍ന്നപ്പോള്‍ യുവതി തന്റെ സ്വകാര്യഫോട്ടോകള്‍ യുവാവിന് അയച്ചുകൊടുത്തു. ഈ ഫോട്ടോകള്‍ ഉപയോഗിച്ചാണ് യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയത്.
ഫോട്ടോകള്‍ ഉപയോഗിച്ച് യുവതിയെ ഇയാള്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു.
---- facebook comment plugin here -----