മനുഷ്യക്കടത്ത് തടയാന്‍ ആപ്പുമായി ദുബൈ പോലീസ്‌

Posted on: September 26, 2016 10:00 pm | Last updated: September 26, 2016 at 10:00 pm
SHARE

dubai-policeദുബൈ: മനുഷ്യക്കടത്ത് തടയാന്‍ ആപ്പുമായി ദുബൈ പോലീസ്. മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കാവുന്ന ആപ്പിനാണ് പോലീസ് രൂപംനല്‍കിയിരിക്കുന്നത്.
ഇതിലൂടെ ഇരകള്‍ക്ക് പരാതിപ്പെടാനും നിയമോപദേശം സ്വീകരിക്കാനും സാധിക്കും. മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ആപ്പില്‍ പ്രവേശിച്ച് വിരല്‍ അമര്‍ത്തുന്നതോടെ വ്യക്തിയുടെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ വിലാസം, എന്ത് സഹായമാണ് വേണ്ടത് എന്നീ കാര്യങ്ങളെല്ലാം ഇതില്‍ രേഖപ്പെടുത്താവുന്നതാണ്. വിവരങ്ങള്‍ നല്‍കിക്കഴിച്ച ഉടന്‍ വ്യക്തിയുടെ കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവയിലേക്ക് റെഫറന്‍സ് നമ്പര്‍ ഉള്‍പെട്ട സന്ദേശമെത്തും. ഇതിന് ശേഷം പരാതിക്കാരന്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്നതോടെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും.
സ്മാര്‍ട് ആപ്പിലൂടെ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാനാണ് ശ്രമമെന്ന് ദുബൈ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് ്ല്‍ മര്‍ വ്യക്തമാക്കി. പരാതി ലഭിക്കുന്നതോടെ ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് അതിവേഗം പോലീസിന് എത്തിപ്പെടാന്‍ സാധിക്കും. പൊതുജനത്തിന് മനുഷ്യക്കടത്ത് ഉള്‍പെടെയുള്ള കുറ്റകൃത്യങ്ങള്‍ [email protected] lice.gov.ae എന്ന ഇ-മെയില്‍ ഐ ഡി വഴിയോ, 800 5005 എന്ന ഹോട്്‌ലൈന്‍ വഴിയോ അറിയിക്കാവുന്നതാണ്. മനുഷ്യക്കടത്ത് തടയാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശക്തമായ ഇടപെടലാണ് പോലീസ് നടത്തുന്നത്. 2009ല്‍ 38 പേരെയാണ് ഇത്തരത്തില്‍ മോചിപ്പിച്ചത്. 2010ല്‍ ഇത് 71ഉം, 2011ല്‍ 43ഉം 2012(24), 2013(23), 2014(17) എന്നിങ്ങനെയാണെന്നും മര്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here