ആര്‍ ടി എ ലേലത്തിലൂടെ ഒറ്റ അക്ക നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാം

Posted on: September 26, 2016 9:09 pm | Last updated: September 26, 2016 at 9:09 pm

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ഈ വര്‍ഷം ആദ്യമായി ഒറ്റ അക്ക നമ്പര്‍ പ്ലേറ്റ് ലേലം പ്രഖ്യാപിച്ചു. ആര്‍ ടി എയുടെ 92-ാമത്തെ ലേലം അടുത്ത മാസം എട്ടിന് ദുബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് മാര്‍ക്യുസ് ഹോട്ടലിലാണ് നടക്കുക.
ഡി-5 ആണ് ലേലത്തിലുള്ള ഒറ്റ അക്ക നമ്പര്‍ പ്ലേറ്റ്. ഇതു കൂടാതെ രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 80 നമ്പര്‍ പ്ലേറ്റുകളുടെ ലേലവും നടക്കും. ക്യു-77, പി-27, ഒ-111 നമ്പര്‍ പ്ലേറ്റുകളും ലേലത്തിനുണ്ടാകും. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഗഅടുത്ത മാസം രണ്ട് വരെ രജിസ്റ്റര്‍ ചെയ്യാം. ആര്‍ ടി എ ഉപഭോക്തൃ സേവന കേന്ദ്രങ്ങളായ ഉമ്മു റുമൂല്‍, ദേര, അല്‍ ബര്‍ശ എന്നിവിടങ്ങളിലും www.rta.ae എന്ന വെബ്‌സൈറ്റിലും ഡ്രൈവേര്‍സ് ആന്‍ഡ് വെഹിക്കിള്‍ സ്മാര്‍ട് ആപ്പിലൂടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.