Connect with us

National

ഇന്ത്യ സൗഹൃദം വെച്ച് നീട്ടി; തിരിച്ചുകിട്ടിയത് ഭീകരത: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

Published

|

Last Updated

 

ന്യൂയോര്‍ക്ക്: ഭീകരത പ്രോത്സാഹിപ്പിക്കുന്ന
പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ യുഎന്നില്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ സൗഹൃദം വെച്ച് നീട്ടി, പക്ഷേ തിരിച്ച് കിട്ടിയത് ഭീകരത
യാണ്. ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങള്‍ക്ക് ലോക ജനതയില്‍ സ്ഥാനമുണ്ടാകില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. മറിച്ച് പാക്കിസ്ഥാന് സ്വപ്‌നങ്ങളുണ്ടെങ്കില്‍ അത് മറന്നുകളയണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുര്‍ അലി. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ നിബന്ധകള്‍ വച്ചിട്ടില്ല. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് ലോകഭൂപടത്തില്‍ സ്ഥാനമുണ്ടാകരുത്. തീവ്രവാദികളെ സംരക്ഷിക്കുന്നത് ആരെന്ന് തിരിച്ചറിയണം.ഭീകരത മനുഷ്യാവകാശ ലംഘനമാണ്. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യു എന്നില്‍ വ്യക്തമാക്കി.
ഭീകരതയ്‌ക്കെതിരായ പോരാട്ടമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അടുത്ത തലമുറ മാപ്പുതരില്ലെന്നും സുഷമ പറഞ്ഞു.

---- facebook comment plugin here -----

Latest