Connect with us

National

രക്തവും ജലവും ഒന്നിച്ചൊഴുകില്ല; പാകിസ്ഥാനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് നരേന്ദ്രമോദി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്തവും ജലവും ഒന്നിച്ചൊഴുകില്ലെന്ന സന്ദേശം പാകിസ്ഥാനു നല്‍കണം. സിന്ധു നദീജല കരാര്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തിലാണ് മോദി ഈ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ക്ക് അല്‍പ്പസമയത്തിനകം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ മറുപടി നല്‍കും. അതിനിടെ ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
1960ലെ സിന്ധു നദീജല കരാര്‍ പ്രകാരമാണ് ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന പടിഞ്ഞാറന്‍ നദികളിലെ വെള്ളം ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നത്. സിന്ധു നദീജലം ഇന്ത്യയ്ക്കും ഉപയോഗിക്കാനുള്ള അവകാശം കരാര്‍ നല്കുന്നുണ്ടെങ്കിലും ഇത് വരെ പാകിസ്ഥാനോട് ഉദാരമായ നയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്നു വിളിച്ച യോഗത്തില്‍ രക്തവും ജലവും ഒന്നിച്ചൊഴുകില്ല എന്ന സന്ദേശം പാകിസ്ഥാനു നല്കണമെന്നാണ് വ്യക്തമാക്കിയത്. കരാര്‍ റദ്ദാക്കില്ലെങ്കിലും ഝലം, ഛിനാബ്, സിന്ധു നദികളിലെ ജലം ഡാം പണിതും വൈദ്യുതി ഉല്‍പാദനത്തിലൂടെയും ഇന്ത്യ പരമാവധി ഉപയോഗിക്കണം എന്നാണ് ധാരണ. 15,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതികള്‍ ആലോചിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇത് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കും.

Latest