സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: യൂത്ത് കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

Posted on: September 26, 2016 7:08 pm | Last updated: September 27, 2016 at 9:32 am

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇപ്പോള്‍ ഉണ്്ടാക്കിയിരിക്കുന്ന കരാറില്‍ ഉടനടി മാറ്റം വരുത്താന്‍ കഴിയില്ലെന്നും മന്ത്രി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും സര്‍ക്കാര്‍ പ്രതിഷേധക്കാരെ അറിയിച്ചു.