കെഎം മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

Posted on: September 26, 2016 12:34 pm | Last updated: September 26, 2016 at 7:48 pm

k m maniകൊച്ചി: കെഎം മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചട്ടവിരുദ്ധമായി നികുതിയിളവ് നല്‍കാന്‍ മാണി നേരിട്ട് ഇടപെട്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച ഫയല്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി.

തൃശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസണ്‍ ഗ്രൂപ്പിനാണ് ഇളവ് നല്‍കിയത്. 62 കോടി രൂപയുടെ നികുതിക്ക് സ്റ്റേ നല്‍കിയെന്നാണ് കണ്ടെത്തല്‍. അഞ്ച് കോടിക്കുമേല്‍ സ്‌റ്റേ നല്‍കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നാണ് നിയമം