Connect with us

International

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് ചൈനയില്‍

Published

|

Last Updated

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് തെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങി. അന്യഗ്രഹ ജീവികളെ തിരയാന്‍ മനുഷ്യനെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഭീമന്‍ ടെലിസ്‌കോപ്പ് നിര്‍മിച്ചതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ടെലിസ്‌കോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. 180 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ടെലിസ്‌കോപ്പിന് ഇതിന്റെ ഭീമാകാരമായ അളവിനെ അടിസ്ഥാനമാക്കി ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപ്രേചര്‍ സ്ഫിരിക്കര്‍ ടെലിസ്‌കോപ്പ് അഥവ ഫാസ്റ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഗുയ്‌സോ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയടിവാരത്തിലാണ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.
നാലായിരം വ്യത്യസ്ത മെറ്റല്‍ പാനലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച റേഡിയൊ ടെലിസ്‌കോപ്പിന്റെ ഡിഷിന് 30 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ടെലിസ്‌കോപ്പ് സ്ഥാപിക്കാനായി ഇവിടെനിന്നും 10,000 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. 14 വര്‍ഷം മുമ്പാണ് ടെലിസ്‌കോപ്പ് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയത്. അഞ്ച് വര്‍ഷത്തിലേറെയെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Latest