കുറ്റിപ്പുറത്ത് ഇരട്ടക്കുട്ടികളും ഉമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍

Posted on: September 26, 2016 10:03 am | Last updated: September 26, 2016 at 10:03 am

fireകുറ്റിപ്പുറം: ഒന്നരവയസുള്ള ഇരട്ടക്കുട്ടികളേയും ഉമ്മയേയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പോലീസ് സ്‌റ്റേഷന് സമീപത്തെ പനയത്ത് വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (23), മക്കളായ മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ഫര്‍ഹാന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം എന്ന് കരുതുന്നു. ജസീലയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിലാണ് കാണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.