സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

Posted on: September 26, 2016 9:26 am | Last updated: September 26, 2016 at 12:11 pm
SHARE

sushama swarajന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പൊതുസഭയില്‍ നടത്തിയ പ്രസ്താവനക്ക് സുഷമ മറുപടി നല്‍കും. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. പാക്കിസ്ഥാന്‍ എല്ലായിപ്പോഴും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ഇന്ത്യ നടക്കാത്ത നിബന്ധനകള്‍ വെച്ച് ചര്‍ച്ചയില്‍ ഉഴപ്പുകയാണെന്നും ഷരീഫ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here