Connect with us

Organisation

എസ് വൈ എസ് വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ സേവനം തുടങ്ങി. പ്രത്യേക പരിശീലനം നേടിയ നൂറ് പേരടങ്ങുന്ന വളണ്ടിയര്‍ കോറിനെ കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ. സി കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.
കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ എ പി ഹമീദ്,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ആലി, മുഹമ്മദ് ഫൈസി, കെ കെ മുഹമ്മദലി സഖാഫി പുറ്റാട്, ഇ പി അബ്ദുല്ല സഖാഫി,നാസര്‍മാസ്റ്റര്‍ തരുവണ, ലത്വീഫ് കാക്കവയല്‍, ഉസ്മാന്‍ മുസലിയാര്‍, റസാഖ് കാക്കവയല്‍,ഗഫൂര്‍ സഖാഫി കുന്നംകുളം, ഉമര്‍ മുസ്‌ലിയാര്‍ കൂളിവയല്‍, നസീര്‍കോട്ടത്തറ,ബശീര്‍മാണ്ടാട്, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ പ്രസംഗിച്ചു. എസ് വൈ എസ് സ്വാന്തനം വക ആശുപത്രി മെഡിക്കല്‍ ഉപകരണങ്ങള്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ ആശുപത്രി സൂപ്രണ്ടിന് കൈമാറി.
ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍, ആര്‍ എം ഒ ഡോ. ഫൈസല്‍ എന്നിവര്‍ ക്ലാസെടുത്തു. സംഘടനാകാര്യ സെക്രട്ടറി എസ് അബ്ദുല്ല സ്വാഗതവും ക്ഷേമകാര്യ സെക്രട്ടറിസുലൈമാന്‍ സഅദി നന്ദിയും പറഞ്ഞു.

Latest