കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

Posted on: September 26, 2016 1:00 pm | Last updated: September 26, 2016 at 8:18 pm
SHARE

Rohit Sharma of India in action during day 4 of the first test match between India and New Zealand held at the Green Park stadium on the 25th September 2016.Photo by: Prashant Bhoot/ BCCI/ SPORTZPICS

കാണ്‍പൂര്‍: അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം. അവസാന ദിവസമായ തിങ്കളാഴ്ച ഇന്ത്യ കിവീസിന്റെ ആറ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാണ് 197 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് 236 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യയുടെ വിജയശില്‍പി. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജയും 71 റണ്‍സെടുത്ത മിച്ചല്‍ സാന്തനറെ അശ്വിനും പുറത്താക്കി. വാട്‌ലിംങ് 18 റണ്‍സും മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷമിയാണ് അടുത്തടുത്ത പന്തുകളില്‍ ഇരുവിക്കറ്റും നേടതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here