കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

Posted on: September 26, 2016 8:42 am | Last updated: September 26, 2016 at 11:31 am
SHARE

pinarayiതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം യോഗം വിളിച്ചതുകൊണ്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ട്. ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ട്. അതിനാല്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച നടത്തിയത് കൊണ്ടുമാത്രം കാര്യമുണ്ടെന്ന് കരുതുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here