പിഞ്ചു കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; ഖബറടക്കത്തിനെത്തിയ ബന്ധുക്കള്‍ കേട്ടത് കുഞ്ഞിന്റെ കരച്ചില്‍

Posted on: September 25, 2016 3:31 pm | Last updated: September 25, 2016 at 3:31 pm

galiba-hayat-dhaka-baby_650x400_81474795810ധാക്ക: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. ബംഗ്ലാദേശിലെ ഒരു ജില്ലാ ക്രിക്കറ്റ് ടീം അംഗമായ നജ്മുല്‍ ഹുദയുടേയും വക്കീലായ നസിം അക്തറിന്റെ മകളായ ഗാലിബ ഹയാത്ത് ആണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. വ്യാഴാഴ്ച ഖബര്‍സ്ഥാനില്‍ എത്തിച്ചെങ്കിലും ഖബറടക്കം ശ്മശാന സൂക്ഷിപ്പുകാരന്റെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ എല്ലാവരും ഖബറടക്കത്തിനായി ഒത്തുകൂടിയപ്പോഴാണ് കുഞ്ഞ് കരഞ്ഞത്. ഉടന്‍ തന്നെ കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ധാക്കയിലെ ആശുപത്രിയിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ഇരുപത്തിനാലാമത്തെ ആഴ്ചയിലാണ് കുഞ്ഞ് ജനിച്ചത്. 700 ഗ്രാം മാത്രമാണ് ഭാരം. അതുകൊണ്ട് തന്നെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാണെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.