Connect with us

Kerala

മൈക്രോഫിനാന്‍സ് കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അനുവദിക്കില്ല: വിഎസ്

Published

|

Last Updated

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു.

കേസില്‍ കക്ഷിചേരാനും വിഎസ് തീരുമാനിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹര്‍ജിയിലാണ് വിഎസിന്റെ ഇടപെടല്‍. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇദ്ദേഹമടക്കം അഞ്ച് പ്രതികളെയാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.