കേരളം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്‌നമെന്ന് സുധീരന്‍

Posted on: September 25, 2016 12:30 pm | Last updated: September 25, 2016 at 4:24 pm
SHARE

VM SUDHEERANതിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സമ്മേളനം മാറ്റിവെക്കണമായിരുന്നു. ഭരണത്തിന്റെ തണലില്‍ അത്യാഡംബര സമ്മേളനമാണ് നടത്തുന്നത്.

ബിജെപിയും സിപിഎമ്മും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബിജെപിക്ക് മുതലെടുക്കാന്‍ പറ്റുന്ന സാഹചര്യം സിപിഎം കേരളത്തില്‍ സൃഷ്ടിക്കുകയാണ്. ഇരു പാര്‍ട്ടികള്‍ക്കുമെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് സുധീരന്‍ പറഞ്ഞു.

അതേസമയം ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെ പിന്തുണച്ച് സുധീരന്‍ രംഗത്തെത്തി. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. പകപോക്കല്‍ രാഷ്ട്രീയത്തെ ശക്തമായി നേരിടും. ഇതുവരെ പ്രതികരിക്കാതിരുന്നത് കൃത്യത ഉറപ്പാക്കാനാണ്. പ്രതികരണം വൈകിയതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here